Home> India
Advertisement

ചില അദ്ധ്യാപകര്‍ വിദ്യര്‍ത്ഥികളെ തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു: JNU VC ജഗദേഷ് കുമാര്‍

ചില അദ്ധ്യാപകര്‍ വിദ്യര്‍ത്ഥികളെ തനിക്കെതിരെ തിരിക്കുന്നു VC

ചില അദ്ധ്യാപകര്‍ വിദ്യര്‍ത്ഥികളെ തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു: JNU VC    ജഗദേഷ് കുമാര്‍

ചില അദ്ധ്യാപകര്‍ വിദ്യര്‍ത്ഥികളെ തനിക്കെതിരെ തിരിക്കുന്നു VC   

ന്യൂഡല്‍ഹി: തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ വിദ്യര്‍ത്ഥികളെ ചില അദ്ധ്യാപകര്‍തന്നെ പ്രേരിപ്പിക്കുന്നതായി JNU VC  ജഗദേഷ് കുമാര്‍. നിങ്ങൾക്ക് അവരെ സോഷ്യൽ മീഡിയയിൽ തിരിച്ചറിയാൻ കഴിയുമെന്നും Zee  ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

JNU അടച്ചുപൂട്ടുന്നതിനോ, മാറ്റുന്നതിനോ JNU  ഭരണകൂടം, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് (MHRD) യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, വിദ്യാര്‍ഥികള്‍ VCയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭണം നടത്തുകയാണ്. ഈ വിഷയവും അദ്ദേഹം പരാമര്‍ശിച്ചു. വിദ്യാര്‍ഥികള്‍ തന്‍റെ രാജി ആവശ്യപ്പെടുന്നുണ്ട് എന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് MHRDയില്‍ അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

JNU തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും, വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു൦ അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജനുവരി 5ന് നടന്ന അക്രമ സംഭവങ്ങള്‍ നിർഭാഗ്യകരമെന്ന് പരാമര്‍ശിച്ച അദ്ദേഹം പോലീസ് അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും JNUവിൽ നിലവില്‍ സ്ഥിതി വളരെ സാധാരണമാണ് എന്നും അഭിപ്രായപ്പെട്ടു.

VCയെ മാറ്റണമെന്ന ആവശ്യവുമായി നിരവധി വിദ്യാര്‍ഥികളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഇതേ ആവശ്യവുമായി വിദ്യാര്‍ഥികള്‍ നടത്താനിരുന്ന പ്രക്ഷോഭം പോലീസ് തടഞ്ഞിരുന്നു. നിലവില്‍കനത്ത സുരക്ഷയാണ് JNUവില്‍ ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, JNUവിന് സമീപമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അക്രമസംഭവം ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഡല്‍ഹി പോലീസ് കൈക്കൊണ്ടിട്ടുണ്ട്.

അതേസമയം, VCയെ മാറ്റിയാല്‍ മാത്രമേ അക്രമ സംഭവങ്ങളില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാവൂ എന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ആഷി ഘോഷ് പ്രതികരിച്ചിരുന്നു.

Read More