Home> India
Advertisement

ട്രെയിന്‍ പോകുമെന്നു ഭയന്ന് ബോംബ്‌ ഭീഷണി മുഴക്കി: രാജധാനി ട്രെയിനില്‍ സൈനികന്‍ അറസ്റ്റില്‍

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാന പ്രദേശങ്ങള്‍ മുഴുവന്‍ കനത്ത ജാഗ്രതയില്‍ മുഴുകിയിരിക്കെ രാജധാനി ട്രെയിനില്‍ യാത്രക്കാരനായ സൈനികന്‍റെ ബോംബ്‌ ഭീഷണി. ട്രെയിന്‍ സമയത്ത് സ്റ്റേഷനില്‍ എത്തില്ല എന്ന് ഭയന്നാണ് ഇയാള്‍ ഡല്‍ഹി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ട്രെയിനില്‍ ബോംബ്‌ ഉണ്ടെന്ന് ഭീഷണി മുഴക്കിയത് . കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം പോലീസ് കോളര്‍ ഐഡി വിവരങ്ങള്‍ തപ്പിയെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ട്രെയിന്‍ പോകുമെന്നു ഭയന്ന് ബോംബ്‌ ഭീഷണി മുഴക്കി: രാജധാനി ട്രെയിനില്‍ സൈനികന്‍ അറസ്റ്റില്‍

ആഗ്ര: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാന പ്രദേശങ്ങള്‍ മുഴുവന്‍ കനത്ത ജാഗ്രതയില്‍ മുഴുകിയിരിക്കെ രാജധാനി ട്രെയിനില്‍ യാത്രക്കാരനായ സൈനികന്‍റെ ബോംബ്‌ ഭീഷണി. ട്രെയിന്‍ സമയത്ത് സ്റ്റേഷനില്‍ എത്തില്ല എന്ന് ഭയന്നാണ് ഇയാള്‍ ഡല്‍ഹി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ട്രെയിനില്‍ ബോംബ്‌ ഉണ്ടെന്ന് ഭീഷണി മുഴക്കിയത് . കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം പോലീസ് കോളര്‍ ഐഡി വിവരങ്ങള്‍ തപ്പിയെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂഡല്‍ഹിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള രാജധാനി ട്രെയിനിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി ലഭിച്ച വിവരമനുസരിച്ച് ട്രെയിന്‍ ഡല്‍ഹിയില്‍ രണ്ട് മണിക്കൂറോളം നിര്‍ത്തി പരിശോധന നടത്തി. എന്നാല്‍ ബോംബ്‌ ഒന്നും കണ്ടെത്താനായില്ല. പിന്നീട് കോളര്‍ ഐഡി പരിശോധിച്ച പോലീസ് വിളിച്ച ആള്‍ ഈ ട്രെയിനില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തുകയും കൂടുതല്‍ ചോദ്യം ചെയ്യാനായി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ഇരുപത്തിയേഴാമത് വായുപ്രതിരോധ സേന റെജിമെന്റിലെ നായിക് മുഹമ്മദ്‌ അലി എന്ന് പേരുള്ള സൈനികനാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജലന്ധറില്‍ പോസ്റ്റിംഗ് ഉണ്ടായിരുന്ന ഇയാള്‍ സെക്കന്ദരാബാദില്‍ ഉള്ള സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. ജലന്ധറില്‍ നിന്നും വരികയായിരുന്ന ഇയാള്‍ക്ക് ഹസ്രത്ത് നിസാമുദ്ധീന്‍, ഡല്‍ഹി സ്റ്റേഷനുകള്‍ തമ്മില്‍ മാറിപ്പോവുകയായിരുന്നു. പിന്നീട് ട്രെയിന്‍ സമയത്ത് സ്റ്റേഷനില്‍ എത്താന്‍ പറ്റില്ല എന്ന് മനസിലാക്കിയ ഇയാള്‍ പരിഭ്രമം കാരണമാണ് ഫോണില്‍ വിളിച്ച് ബോംബ്‌ ഭീഷണി മുഴക്കിയത് എന്ന് പോലീസ് പറയുന്നു.

ഇയാള്‍ക്കെതിരെ സെക്ഷന്‍ 353 പ്രകാരം കേസ് ചുമത്തിയിട്ടുണ്ടെന്ന് ജി ആര്‍പി ആഗ്ര കാന്‍ട് സ്റ്റേഷന്‍ ഓഫീസര്‍ മണികാന്ത് ശര്‍മ പറഞ്ഞു.

Read More