Home> India
Advertisement

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട്

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും ബൃന്ദാകാരാട്ട് ചൂണ്ടിക്കാട്ടി.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനുപിന്നാലെയാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ ബൃന്ദാകാരാട്ട് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചത്.

മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍‌ചാണ്ടിയുടെ ഓഫീസിനെ തട്ടിപ്പിനായി സരിതയും ബിജു രമേശും ഉപയോഗിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്താനാകും തീരുമാനം.

Read More