Home> India
Advertisement

ഡിഗ്രിയില്ലാത്ത ദുഃഖം പങ്കുവച്ച് സ്മൃതി ഇറാനി; ട്രോളിക്കൊന്ന് Social Media!

താന്‍ ബിരുദധാരിയാണെന്ന് മുന്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ പറഞ്ഞിട്ടുള്ള സ്മൃതി, ബിരുദധാരിയല്ലെന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ വെളിപ്പെടുത്തിയിരുന്നു.

ഡിഗ്രിയില്ലാത്ത ദുഃഖം പങ്കുവച്ച് സ്മൃതി ഇറാനി; ട്രോളിക്കൊന്ന് Social Media!

ഡിഗ്രിയില്ലാത്ത ദുഃഖം പങ്കുവച്ച സ്മൃതി ഇറാനിയെ ട്രോളിക്കൊന്ന് Social Media!

ഭാരതീയ പോഷൻ കൃഷി കോഷ് പദ്ധതിക്ക് തുടക്കമിട്ട ചടങ്ങിന് ശേഷമാണ് സ്മൃതി ഇറാനി ഗേറ്റ്സിനൊപ്പം നിൽക്കുന്ന ഫോട്ടോയും കുറിപ്പും Instagram-ല്‍ പങ്കുവച്ചത്. 

നിമിഷങ്ങള്‍ക്കകം ഈ ഫോട്ടോയും കുറിപ്പു൦ Social Media-യില്‍ വൈറലാകുകയായിരുന്നു. പഠനം പൂർത്തിയാക്കിയിട്ടില്ല. അടുത്തതായി എന്തുചെയ്യണമെന്ന് ചിന്തിക്കുന്നു -സ്മൃതി ഇറാനി കുറിച്ചു. 

ചിരിക്കുന്ന ബിൽഗേറ്റ്സിനെ നിസ്സഹായതോടെ നോക്കുന്ന മന്ത്രിയുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

सोच रहे हैं पढ़ाई पूरी करी नहीं , आगे क्या करें 

A post shared by Smriti Irani (@smritiiraniofficial) on

Also Read: 'വിവാഹ ദിനത്തില്‍ സമ്പാദിച്ചത് വലിയ കടം'- സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്‍റെ പോസ്റ്റ്‌ വൈറല്‍!!

താന്‍ ബിരുദധാരിയാണെന്ന് മുന്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ പറഞ്ഞിട്ടുള്ള സ്മൃതി, ബിരുദധാരിയല്ലെന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ വെളിപ്പെടുത്തിയിരുന്നു. 

‘ഹഹഹ! സമാനതകളില്ലാത്ത വിറ്റ്’, ‘അടിക്കുറിപ്പ് അടിക്കുറിപ്പ്,’ എന്നിങ്ങനെ വിവിധ രീതിയിലാണ് സ്മൃതിയെ ആളുകള്‍ ട്രോളുന്നത്. 

എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം ഹാര്‍വാഡ് സര്‍വകലാശാലയിലെ ബിരുദ പഠനം ഉപേക്ഷിച്ച ബിൽ ഗേറ്റ്സ് 110 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. 

Also Read: ബലം പ്രയോഗിച്ച് സ്മൃതി ഇറാനിയുടെ സെല്‍ഫി!!

സ്മൃതി ഇറാനിയുടെ ഈ പോസ്റ്റിന് ഇതുവരെ 67,000 ലധികം ലൈക്കുകളും 700 ല്‍ കൂടുതൽ  കമന്റുകളും ലഭിച്ചു കഴിഞ്ഞു. 

കൂടാതെ, പോസ്റ്റിനു താഴെയുള്ള പ്രതികരണങ്ങളത്രയും താമാശ നിറഞ്ഞതും സ്മൃതി ഇറാനിയെ ട്രോളുന്നവയുമാണ്. 

പോഷകാഹാരക്കുറവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യ പ്രവർത്തകനുമായ ബിൽ ഗേറ്റ്സും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്നലെ ഭാരതീയ പോഷൻ കൃഷി കോഷ് പദ്ധതിക്ക് തുടക്കമിട്ടത്. 

Also Read: നടന്നകലുന്ന അവരെ നോക്കി സ്മൃതി ഇറാനി; മനസുണ്ടായിട്ടല്ല, പക്ഷേ...

Read More