Home> India
Advertisement

കസ്ഗഞ്ച് സമാധാനത്തിലേക്ക്; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ഡിജിപി

അക്രമം വ്യാപിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായി ജില്ലയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. ഇന്ന് രാത്രി 10 മണി വരെ ഇന്‍റര്‍നെറ്റിന് വിലക്ക്

കസ്ഗഞ്ച് സമാധാനത്തിലേക്ക്; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ഡിജിപി

ലഖ്നൗ: സംഘര്‍ഷബാധിത മേഖലയായ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ സ്ഥിതിഗതികള്‍ സമാധാനപരമെന്ന് ഡിജിപി ഒ.പി സിംഗ്. ജില്ലയില്‍ പട്രോളിംഗ് ശക്തമാക്കിയെന്നും കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

ആക്രമം അഴിച്ചുവിട്ടഅന്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥലത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. പ്രത്യേക ദ്രുതകര്‍മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായും ഡിജിപി അറിയിച്ചു. 

അക്രമം വ്യാപിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായി ജില്ലയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. ഇന്ന രാത്രി 10 മണി വരെയാണ് ഇന്‍റര്‍നെറ്റ് ഉപയോഗം വിലക്കിയിരിക്കുന്നത്. 

എ.ബി.വി.പിയും മറ്റ് ഹിന്ദു സംഘടനകളും റിപ്പബ്ലിക് ദിനത്തില്‍ ബൈക്കുകളില്‍ നടത്തിയ 'തിരംഗ യാത്ര'യ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ എ.ബി.വി.പി പ്രവര്‍ത്തകനായ ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടു. 

കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉറപ്പിനെ തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ ബന്ധുക്കള്‍ നടത്തിയത്. എന്നാല്‍ തുടര്‍ന്നും പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. പിന്നീടാണ് അധികസേനയെ സ്ഥലത്ത് വിന്യസിപ്പിച്ചത്.  

Read More