Home> India
Advertisement

സിക്കിമില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചാക്കി

അധികാരം ഏറ്റെടുത്ത ഉടനെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

സിക്കിമില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചാക്കി

ഗാങ്ടോക്ക്: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കി സിക്കിം. പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങാണ് അവധി ദിവസം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

അധികാരം ഏറ്റെടുത്ത ഉടനെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തമാങ്ങിന്റെ പാര്‍ട്ടി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസങ്ങളുടെ എണ്ണം ആറില്‍നിന്ന് അഞ്ചാക്കി കുറയ്ക്കുമെന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് സിക്കിമില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. 32 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടിയാണ് തമാങ്ങിന്‍റെ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.

താനും മന്ത്രിമാരും എംഎല്‍ എ മാരും ഔദ്യോഗിക വാഹനമായി സ്കോര്‍പിയോയെ ഉപയോഗിക്കുന്നുവെന്നും താരതമ്യേന ചെലവു കുറഞ്ഞ സ്കോര്‍പിയോകളിലേക്ക് യാത്ര മാറ്റുന്നതിലൂടെ ആ പണം സിക്കിമിലെ ജനങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കുമെന്നും തമാങ്ങ് പറഞ്ഞു.

Read More