Home> India
Advertisement

രാജ്യത്ത് മാതൃമരണനിരക്കിൽ ഗണ്യമായ കുറവ്; സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യമങ്ങളും ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി

ഇതോടെ, ഒരു ലക്ഷത്തിന് നൂറില്‍ താഴെ എംഎംആര്‍ എന്ന ദേശീയ ആരോഗ്യ നയ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

 രാജ്യത്ത് മാതൃമരണനിരക്കിൽ ഗണ്യമായ കുറവ്; സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യമങ്ങളും ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് മാതൃമരണ അനുപാതം(മെറ്റേര്‍ണല്‍ മോര്‍ട്ടാലിറ്റി റേഷ്യോ-എംഎംആര്‍) ഗണ്യമായ രീതിയിൽ കുറഞ്ഞു. 2014-16ല്‍ ഒരു ലക്ഷത്തിൽ 130 എന്നത് 2018-20ല്‍ 97 ആയി കുറഞ്ഞു. സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്ത് 2014-16ല്‍ 130, 2015-17ല്‍ 122, 2016-18ല്‍ 113, 2017-19ല്‍ 103, 2018-20ല്‍ 97എന്നിങ്ങനെ എംഎംആറില്‍ ക്രമാനുഗതമായ കുറവുണ്ടായി.

ഇതോടെ, ഒരു ലക്ഷത്തിന് നൂറില്‍ താഴെ എംഎംആര്‍ എന്ന ദേശീയ ആരോഗ്യ നയ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. കൂടാതെ, 2030 ഓടെ ഒരു ലക്ഷത്തിൽ 70 ല്‍ താഴെ എംഎംആർ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലുമാണ് രാജ്യം. എംഎംആർ കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമാണ് ഒന്നാമത് (19).

തൊട്ടുപിന്നിൽ മഹാരാഷ്ട്ര (33), തെലങ്കാന (43)  ആന്ധ്രാപ്രദേശ് (45), തമിഴ്നാട് (54), ജാര്‍ഖണ്ഡ് (56), ഗുജറാത്ത് (57), കര്‍ണാടക (69) എന്നീ സംസ്ഥാനങ്ങള്‍ ആണ്. മാതൃമരണ നിരക്ക് കുറഞ്ഞതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യമങ്ങളും വളരെ ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗുണമേന്മയുള്ള മാതൃ, പ്രസവ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സംരക്ഷണ സംരംഭങ്ങള്‍ ഫലംകണ്ടുവെന്നും, ഇതിനു ഉദാഹരണമാണ് എംഎംആറില്‍ ഉണ്ടായ ഗണ്യമായ കുറവ് എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More