Home> India
Advertisement

Indian Students Died Abroad: 2018 മുതൽ വിദേശത്ത് മരണപ്പെട്ടത് 400-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ!! ഏറ്റവും കൂടുതൽ കാനഡയിൽ

Indian Students Died Abroad: വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം വിദേശത്ത് സംഭവിച്ചു.

Indian Students Died Abroad: 2018 മുതൽ വിദേശത്ത് മരണപ്പെട്ടത് 400-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ!! ഏറ്റവും കൂടുതൽ കാനഡയിൽ

Indian Students Died Abroad: ഉയര്‍ന്ന അക്കാദമിക് മികവും കരിയറും തേടി ഓരോ വര്‍ഷവം ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മാതൃരാജ്യത്തിനപ്പുറത്തേക്ക് കടക്കുന്നത്‌. എന്നാല്‍, അവരില്‍ ചിലരുടെയെങ്കിലും ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങൾക്കുമിടയില്‍ കരിനിഴല്‍ വീഴ്ത്തി മരണം കടന്നു വന്നു. നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളിൽ അകപ്പെട്ട് അകാലത്തില്‍ വിദേശത്ത് മരണപ്പെട്ടവര്‍ ഏറെയാണ്‌.

Also Read:  Bus Accident in Tamilnadu: തമിഴ്‌നാട് സർക്കാർ ബസിൽ കേരള ബസ് ഇടിച്ച് അപകടം; മാർത്താണ്ഡം പാലത്തിലാണ് സംഭവം

സ്വാഭാവിക കാരണങ്ങൾ, അപകടങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ 2018 മുതൽ വിദേശത്ത് 403 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.  

Also Read: Bharat Ratna To Lal Krishna Advani: ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
 
അടുത്തിടെ ഒഹായോയിലെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡി ബെനിഗേരി എന്ന 19കാരന്‍റെ മരണം വിദേശ കാമ്പസുകളില്‍ പഠിക്കുന്ന ഇന്ത്യൻ, വംശജരായ വിദ്യാർത്ഥികളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരിയ്ക്കുകയാണ്.  വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ ഇന്ത്യൻ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നത്തിനും പ്രാഥമിക പരിഗണന നല്‍കി അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.  

 വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം വിദേശത്ത് സംഭവിച്ചു. സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളാലും രോഗാവസ്ഥകളാലും ഈ മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 മുതൽ വിദേശത്ത് മരിച്ച ഇന്ത്യൻ വിദ്യാർത്ഥികളുടെ രാജ്യാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും വിദേശകാര്യ മന്ത്രി നൽകി 

കണക്കുകൾ പ്രകാരം കാനഡയാണ് പട്ടികയിൽ ഒന്നാമത്. കാനഡയില്‍ 2018 മുതൽ 91 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം, യുകെയിൽ 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യ 40, യുഎസ്  36, ഓസ്ട്രേലി 35, ഉക്രെയ്ന്‍ 21, ജർമനി 20, സൈപ്രസ് 14, ഫിലിപ്പീൻസ് 10, ഇറ്റലി 10, ഖത്തർ 9, ചൈന 9, കിർഗിസ്ഥാൻ 9 എന്നിങ്ങനെയാണ് ഇന്ത്യൻ വിദ്യാർഥികളുടെ മരണം സംബന്ധിച്ച കണക്ക്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More