Home> India
Advertisement

റോക്കി ഭായിയെ അനുകരിച്ച പതിനഞ്ചുകാരൻ വലിച്ച് തീർത്തത് ഒരു പായ്ക്കറ്റ് സി​ഗരറ്റ്, ഒടുവിൽ സംഭവിച്ചത്

യഷിന്റെ റോക്കി ഭായിയെ അനുകരിച്ച് സി​ഗരറ്റ് വലിച്ച പതിനഞ്ചുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം നടന്നത്.

റോക്കി ഭായിയെ അനുകരിച്ച പതിനഞ്ചുകാരൻ വലിച്ച് തീർത്തത് ഒരു പായ്ക്കറ്റ് സി​ഗരറ്റ്, ഒടുവിൽ സംഭവിച്ചത്

ഹൈദരാബാദ്: ഇന്ത്യൻ സിനിമ മേഖലയിൽ തരം​ഗം സൃഷ്ടിച്ച ചിത്രമായിരുന്നു കെജിഎഫും, കെജിഎഫ് 2ഉം. ചിത്രത്തിലൂടെ ആരാധകരുടെയെല്ലാം മനംകവർന്ന താരമായി യഷും മാറി. യഷിന്റെ റോക്കി ഭായ് എന്ന കഥാപാത്രത്തെ ഓരോ പ്രേക്ഷകനും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമകൾ പലപ്പോഴും പലരെയും സ്വാധീനിക്കാറുണ്ട്. മോശം രീതിയിലും നല്ല രീതിയിലും സിനിമകൾ ന്മമളെ സ്വാധീനിക്കും. അത്തരത്തിൽ കെജിഎഫിലെ റോക്കി ഭായിയെ അനുകരിച്ച ഒരു പതിനഞ്ചുകാരന് സംഭവിച്ച കാര്യമാണ് ഇപ്പോൾ വാർത്തയാകുന്നത്. 

യഷിന്റെ റോക്കി ഭായിയെ അനുകരിച്ച് സി​ഗരറ്റ് വലിച്ച പതിനഞ്ചുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒരു പായ്ക്കറ്റ് സി​ഗരറ്റ് ആണ് റോക്കി ഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പതിനഞ്ചുകാരൻ പുകച്ചുതള്ളിയത്. ഇതേതുടർന്ന് തൊണ്ടവേദനയും ചുമയും അനുഭവപ്പെട്ട 15കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

Also Read: Viral:അതല്റ്റുകളെ പുറത്താക്കി നായയുമായി സ്റ്റേഡിയത്തിൽ ഐഎഎസ് ദമ്പതികളുടെ നടത്തം; ട്രാൻസ്ഫ്ർ അടിച്ച് കേന്ദ്രം

കെജിഎഫ് രണ്ടാം ഭാ​ഗം കണ്ടതിന് ശേഷമാണ് കുട്ടി ഇത്തരത്തിലൊരു കാര്യം ചെയ്തത്. രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരൻ കെജിഎഫ് 2 കണ്ടത്. സിനിമയിലെ റോക്കിയുടെ പ്രകടനം കണ്ട് ആവേശഭരിതനായ കുട്ടി ഒരു പായ്ക്കറ്റ് സി​ഗരറ്റ് വലിച്ച് തീർക്കുകയായിരുന്നു. തുടർന്ന് കടുത്ത തൊണ്ടവേദനയും ചുമയും ഉണ്ടായതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രത്യേക കൗൺസിലിങും നൽകിയാണ് ഡോക്ടർമാർ പതിനഞ്ചുകാരനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. 

‘കൗമാരക്കാരെ വലിയ തോതിൽ സ്വാധീനിക്കുന്നതാണ് റോക്കി ഭായ് പോലുള്ള കഥാപാത്രങ്ങൾ. ഈ സംഭവത്തിൽ തന്നെ സിനിമ കണ്ടതിന് പിന്നാലെയാണ് നായകനെ അനുകരിച്ച് പതിനഞ്ചു വയസ് മാത്രം പ്രായമുള്ള കുട്ടി സി​ഗരറ്റ് വലിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടി വന്നത്. സിനിമകൾക്ക് ആളുകളെ വലിയ തോതിൽ സ്വാധീനിക്കാനാകുമെന്നതിനാൽ പുകവലിയും പുകയില ചവയ്ക്കുന്നതും മദ്യപാനവുമൊന്നും സിനിമകളിൽ മഹത്വവൽക്കരിക്കാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ടെന്ന് ഡോ. രോഹിത് റെഡ്ഡി ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More