Home> India
Advertisement

India-Pak Love: ഞാൻ പ്രാർത്ഥിക്കുന്നു അവൾ അവിടെ മരിക്കട്ടെ, മക്കളെയെങ്കിലും ഓർക്കാമായിരുന്നു; അഞ്ജുവിനെതിരെ പിതാവ്

Indian Women marries pakisthan her father response: അഞ്ജു പാക്കിസ്ഥാനിയായ നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷമുള്ള വീഡിയോ ചർച്ചയാവുകയാണ്.

India-Pak Love: ഞാൻ പ്രാർത്ഥിക്കുന്നു അവൾ അവിടെ മരിക്കട്ടെ, മക്കളെയെങ്കിലും ഓർക്കാമായിരുന്നു; അഞ്ജുവിനെതിരെ പിതാവ്

ഗ്വാളിയോർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ വിവാഹം കഴിച്ച രാജസ്ഥാൻ സ്വദേശിനിക്കെതിരെ പിതാവ്. മക്കളെ പോലും ഓർക്കാതെ എല്ലാവരെയും ഉപേക്ഷിച്ചു പോയ അവൾ മരിച്ചതായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു  രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജു പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലേക്കു പോയി ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചത്. ഇരുവരും വിവാഹം കഴിഞ്ഞതിന തുടർന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ‍ പ്രചരിച്ചിരുന്നു. അതിനുപിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ബൗന ഗ്രാമത്തിൽ നിന്നും മറുപടി നൽകുകയായിരുന്നു അഞ്ജുവിന്റെ പിതാവ്.

അഞ്ജു സ്വന്തം മക്കളുടെ ഭാവി നശിപ്പിച്ചെന്നും രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചും പോലും ചിന്തിച്ചില്ല അവൾക്ക് അങ്ങനെ പോകണമെങ്കിൽ ആദ്യം വിവാഹമോചനം നേടാമായിരുന്നുെവന്നും അല്ലാതെ ഇങ്ങനെ ആയിരുന്നില്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവളുടെ കുട്ടികളും ഭർത്താവും ഇനി എന്തു ചെയ്യും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആര് പരിപാലിക്കും? അവൾ എല്ലാവരുടേയും ജീവിതം തകർത്തു. അതിനാൽ തന്നെ ഞങ്ങളെ സംബന്ധിച്ച് അവൾ ഇപ്പോൾ ജീവനോടെ ഇല്ല അഞ്ജുവിന്റെ പിതാവ്‍ പ്രതികരിച്ചു. 

അഞ്ജു ഇസ്ലാം മതം സ്വീകരിച്ചോ എന്ന ചോദ്യത്തിന് അതിനെ സംബന്ധിച്ച വിവരം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഞ്ജുവിനെ തിരികെയെത്തിക്കാൻ ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് താൻ അതിനൊന്നും തയ്യാറല്ലെന്നും അവൾ അവിടെ മരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം മറുപടി നൽകി.  ഇസ്‌ലാം മതം സ്വീകരിച്ചതിനു പിന്നാലെ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ അഞ്ജു വിവാഹം കഴിച്ചുവെന്നും ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും  പ്രചരിച്ചിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More