Home> India
Advertisement

മോദിക്കെതിരെ തരൂരിന്‍റെ ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ പ്രയോഗം!

ബ്രിട്ടീഷ് പാര്‍ലമെന്‍റ് നടപടിക്രമങ്ങളില്‍ ഉപയോഗിക്കപ്പെട്ട് ഏറ്റവും ദൈര്‍ഘ്യമേറിയ വാക്കാണിത്.

മോദിക്കെതിരെ തരൂരിന്‍റെ ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ പ്രയോഗം!

ഇംഗ്ലീഷിലുള്ള ശശി തരൂരിന്‍റെ ചില പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. 

അങ്ങനെ ഒരു പുതിയ പദപ്രയോഗവുമായെത്തിയാണ് തരൂര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. പുതിയ പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് തരൂര്‍ ട്വിറ്ററിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ആളുകളെ കുഴച്ചിരിക്കുന്നത്.  

My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification എന്നാണ് തരൂരിന്‍റെ പുതിയ ട്വീറ്റ്. കാണുമ്പോള്‍ ആ വാക്കില്‍ ഒരു കൗതുകം തോന്നുമെങ്കിലും തരൂരിന്‍റെ ആ പ്രയോഗം  അത്ര ചില്ലറക്കാരനല്ല.

2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എംപി ജേക്കബ് റീസ് മോഗാണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. ''മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവം അല്ലെങ്കില്‍ പ്രവൃത്തി'' എന്നാണ് വാക്കിന്‍റെ അര്‍ഥം. 

ബ്രിട്ടീഷ് പാര്‍ലമെന്‍റ് നടപടിക്രമങ്ങളില്‍ ഉപയോഗിക്കപ്പെട്ട് ഏറ്റവും ദൈര്‍ഘ്യമേറിയ വാക്കാണിത്. 

മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവത്തിന്‍റെയോ അല്ലെങ്കില്‍ പ്രവൃത്തിയുടേയോ വിനിമയമാണ്  പുതിയ പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍. അതിന്‍റെ പ്രീ ബുക്കി൦ഗ് ആരംഭിച്ചിട്ടുണ്ടെന്നുമായിരുന്നു ട്വീറ്റിന്‍റെ പൂര്‍ണരൂപം.   ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ ട്രോളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. 

 

Read More