Home> India
Advertisement

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ദോക് ലാം സന്ദര്‍ശിക്കും

കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ഈ മാസം അവസാന ആഴ്ചയിലായിരിക്കും സന്ദര്‍ശനം.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ദോക് ലാം സന്ദര്‍ശിക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ഈ മാസം അവസാന ആഴ്ചയിലായിരിക്കും സന്ദര്‍ശനം.

ചൈ​​​​ന​​​​യു​​​​ടെ സൈ​​​​നി​​​​ക​​​​ർ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റിയ പ്ര​​​​ദേ​​​​ശം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​മി​​തി സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. 31 അം​​​​ഗ സം​​​​ഘ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യും ഉ​​​​ണ്ടാ​​​​കും.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജൂ​​​​ൺ 16ന് ​​​​ഇ​​​​ന്ത്യ-​​​​ചൈ​​​​ന സൈ​​​​നി​​​​ക​​​​ർ മു​​​​ഖാ​​​​മു​​​​ഖം വ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നാ​​​​ണു ഈ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. 73 ദി​​​​വ​​​​സം നീണ്ടുനിന്ന സംഘർഷാന്തരീക്ഷം കെട്ടടങ്ങിയതിനുശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.

ദോക് ലാം ​​​​ഭൂ​​​​ട്ടാ​​​​ന്‍റെ​​​​യും ചൈ​​​​ന​​​​യു​​​​ടെ​​​​യും ത​​​​ർ​​​​ക്ക​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ്. ഭൂ​​​​ട്ടാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കൊ​​​​പ്പം ഉറച്ചുനില്ക്കുന്നതായി അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു​​ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സമിതിയെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ നിരീക്ഷണം ന​​​​ട​​​​ത്തു​​​​ന്ന സമിതി അവിടെയുള്ള സൈനിക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും. 

ദോക് ലാമിലെ ചൈനീസ് നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെപ്പറ്റിയുള്ള രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്, ഇ​​​​ന്ത്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​ർ​​​​മാ​​​​ണ​​​​വും ചൈ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം മ​​​​റു​​​​പ​​​​ടി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. ദോക് ലാമില്‍ റോ​​​​ഡ് നി​​​​ർ​​​​മ്മി​​​​ക്കാ​​​​നു​​​​ള്ള ചൈ​​​​നീസ് ശ്ര​​​​മം ഇ​​​​ന്ത്യ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ജ​​​​യ് ഗോ​​​​ഖ​​​​ലെയും മുൻഗാമിയും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ സംബന്ധിച്ച് നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ കമ്മിറ്റിക്കു മുന്‍പാകെ വിശദീകരണം ന​​​​ല്കിയി​​​​രു​​​​ന്നു.

ദോക് ലാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Read More