Home> India
Advertisement

മഴ പ്രസംഗവും ഏറ്റുപറച്ചിലും തുണയായി... സതാരയില്‍ എന്‍സിപിയ്ക്ക് വന്‍ ഭൂരിപക്ഷം!!

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലെ സതാര ലോകസഭ മണ്ഡലത്തിലേയ്ക്കായിരുന്നു.

മഴ പ്രസംഗവും ഏറ്റുപറച്ചിലും തുണയായി... സതാരയില്‍ എന്‍സിപിയ്ക്ക് വന്‍ ഭൂരിപക്ഷം!!

മുംബൈ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലെ സതാര ലോകസഭ മണ്ഡലത്തിലേയ്ക്കായിരുന്നു. 

മഹാരാഷ്ട നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് ശരദ് പവാറിന്‍റെ കോട്ടയെന്ന് അറിയപ്പെടുന്ന സതാരലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. 

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുന്‍പാണ്‌ എന്‍സിപി എംപിയായിരുന്ന ഉദയന്‍രാജെ ഭോസ്ലെ പാര്‍ട്ടിവിട്ടു ബിജെപിയില്‍ ചേര്‍ന്നത്‌. ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 
എന്‍സിപിയുടെ ശക്തികേന്ദ്രമായ സതാരയില്‍ പാര്‍ട്ടിയ്ക്ക് നേരിടേണ്ടിവന്ന ഏറ്റ വലിയ അടിയായിരുന്നു ഉദയന്‍രാജെ ഭോസ്ലെയുടെ കൂറുമാറ്റം.

അതേസമയം, പാര്‍ട്ടിയിലെത്തിയ ഉദയന്‍രാജെ ഭോസ്ലെയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയു൦ ചെയ്തു.

ഈ വിഷയത്തില്‍ ശരദ് പവാറിന് പരിഹാസവും നേരിടേണ്ടി വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും പവാറിനെ പരിഹാസിച്ചിരുന്നു. കശ്മീരിന്‍റെ പേരില്‍ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കളിക്കുന്ന ഒരു നേതാവിന് സ്വന്തം തട്ടകമായ സതാരയില്‍ പോലും മത്സരിക്കാന്‍ ധൈര്യമില്ലെന്നായിരുന്നു മോദിയുടെ പരിഹാസം.

എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെ ഉദയന്‍രാജെ ഭോസ്ലെയെ സ്ഥാനാര്‍ഥിയായി  പരിഗണിച്ചത് തന്‍റെ തെറ്റായിരുന്നുവെന്ന് ശരദ് പവാര്‍ ഏറ്റുപറഞ്ഞു.  

കനത്ത മഴയെ അവഗണിച്ചും സതാരയില്‍ നടന്ന പ്രചാരണ റാലിയില്‍ പവാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് മണ്ഡലത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം വെളിവാക്കുന്നതായിരുന്നു. 'ഒക്ടോബര്‍ 21ലെ തിരഞ്ഞെടുപ്പിന് മഴ ദൈവം എന്‍സിപിയെ അനുഗ്രഹിച്ചിരിക്കുകയാണ്. മഴദേവന്‍റെ അനുഗ്രഹത്താല്‍ സതാര ജില്ല മഹാരാഷ്ട്രയില്‍ ഒരു അത്ഭുതം സൃഷ്ടിക്കും. ആ അത്ഭുതം ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കും, അദ്ദേഹം പറഞ്ഞു. 

അദ്ദേഹം പറഞ്ഞതുപോലെ തന്നെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. എന്‍സിപി സ്ഥാനാര്‍ഥിയായ ശ്രീനിവാസ് പാട്ടീല്‍ 54,000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

അതേസമയം, മറാത്ത രാജാവായിരുന്ന ശിവജിയുടെ പിന്മുറക്കാരനായ ഉദയന്‍രാജെ ഭോസ്ലെ മണ്ഡലം വീണ്ടും ബിജെപിക്ക് വേണ്ടി പിടിച്ചെടുക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ട് സതാരയില്‍ എന്‍സിപി വെന്നിക്കൊടി പാറിക്കുകയാണ്.

സതാരയില്‍ മഴ നനഞ്ഞുകൊണ്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നടത്തിയ പ്രസംഗം വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീച്ചുവെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍.

 

Read More