Home> India
Advertisement

അ​ശ്ലീ​ല സി​ഡി കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഛത്തീസ്​​ഗ​ഢ് മുഖ്യമന്ത്രി

ഛത്തീസ്​​ഗ​ഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാ​ജേ​ഷ്​ മു​നാ​ത്തിനെതിരെയുള്ള അ​ശ്ലീ​ല സീ​ഡി വി​വാ​ദം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്​​ഗ​ഢ് മുഖ്യമന്ത്രി രമണ്‍ സിങ് സി.ബി.ഐക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിഛായ നശിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയാണ് ഈ വി​വാ​ദത്തിന് പിന്നിലെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

അ​ശ്ലീ​ല സി​ഡി കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഛത്തീസ്​​ഗ​ഢ് മുഖ്യമന്ത്രി

റായ്പൂര്‍: ഛത്തീസ്​​ഗ​ഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാ​ജേ​ഷ്​ മു​നാ​ത്തിനെതിരെയുള്ള അ​ശ്ലീ​ല സീ​ഡി വി​വാ​ദം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്​​ഗ​ഢ് മുഖ്യമന്ത്രി രമണ്‍ സിങ് സി.ബി.ഐക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിഛായ നശിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയാണ് ഈ വി​വാ​ദത്തിന് പിന്നിലെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

സര്‍ക്കാറിനെതിരായ കോണ്‍ഗ്രസിന്‍റെ നടപടി തരംതാഴ്ന്നതാണ്. അതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിനായി ആവശ്യപ്പെടുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ഇനിയൊരു എതിര്‍പാര്‍ട്ടിയും ഭാവിയില്‍ ഇതേപോലെയുള്ള കാര്യങ്ങള്‍ക്ക് മുതിരരുത്.

ബി.​ജെ.​പി മ​ന്ത്രി​യു​ടെ വി​വാ​ദ അ​ശ്ലീ​ല സീ​ഡി പ്ര​ശ്​​ന​ത്തി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ ഭൂ​പേ​ഷ്​ ഭാ​ഗേ​ലി​നെ​തി​രെ െഎ.​ടി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​ ഛത്തീ​സ്​​ഗ​ഢ്​​ പൊ​ലീ​സ്​ കേ​സെ​ടു​ത്തിരുന്നു. രാ​ജേ​ഷ്​ മു​നാ​ത്ത്​ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്.

രാജേഷ് മുനാത്തിനെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്ന വിനോദ് വര്‍മ അമര്‍ ഉജാലയില്‍ ഡിജിറ്റല്‍ എഡിറ്ററായും ബിബിസിയുടെ ഹിന്ദി വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്.

Read More