Home> India
Advertisement

ബീഹാറില്‍ മദ്യനിരോധനം ഹൈകോടതി റദ്ദാക്കി

ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്‍റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്ന ഹൈക്കോടതി വിധിച്ചു. സര്‍ക്കാരിന്‍റെ തീരുമാനം പൗരന്‍റെ സ്വാതന്ത്രത്തിന്‍മേലുള്ള കടന്ന് കയറ്റമാണെന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കുടിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സർവ്വീസിൽ നിന്നും വിരമിച്ച ജവാനാണ് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ കോടതിയെ സമീപിച്ചത്.

ബീഹാറില്‍ മദ്യനിരോധനം ഹൈകോടതി റദ്ദാക്കി

പട്ന: ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്‍റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്ന ഹൈക്കോടതി വിധിച്ചു. സര്‍ക്കാരിന്‍റെ തീരുമാനം പൗരന്‍റെ സ്വാതന്ത്രത്തിന്‍മേലുള്ള കടന്ന് കയറ്റമാണെന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കുടിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ്  ഹര്‍ജി നല്‍കിയിരിക്കുന്നത്. സർവ്വീസിൽ നിന്നും വിരമിച്ച ജവാനാണ് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്ബൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം.അധികാരത്തിലേറി നിതീഷ് കുമാര്‍ കൈക്കൊണ്ട ആദ്യ തീരുമാനവും മദ്യം നിരോധിക്കാനുള്ള ഫയലില്‍ ഒപ്പുവെച്ചതായിരുന്നു. മദ്യം ഉണ്ടാക്കുകയോ, വിൽക്കുകയോ കഴിക്കുകയോ, ചെയ്യുന്നവർക്കെതിരെ കർക്കശമായ ശിക്ഷാ നടപടിയാണ്​ മദ്യനിരോധ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്​. കേസിൽ ജാമ്യമില്ലാ വകുപ്പാണ്​ ചുമത്തിയിരുന്നത്. പിടിക്കപ്പെട്ടാല്‍ കോടതി വഴിയെ ജാമ്യം ലഭിക്കുക്കയുള്ളൂ.

ആഗസ്​റ്റിൽ ബിഹാറി​ന്‍റെ കിഴക്കൻ മേഖലയിലെ ഗോപാൽ ഗഞ്ചിൽ വ്യാജമദ്യം കഴിച്ച്​ 17 പേരാണ്​ മരിച്ചത്​. മദ്യവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി   13,000 ത്തോളം പേർ അറസ്​റ്റിലാവുകയും ചെയ്​തിരുന്നു.

ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായിരുന്നു ബിഹാര്‍. ഗുജറാത്ത്, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് സമ്ബൂര്‍ണ മദ്യ നിരോധനം നിലവിലുള്ളത്.

Read More