Home> India
Advertisement

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയും കുറ്റക്കാരെന്ന് ഡല്‍ഹി ഹൈകോടതി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്.

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയും കുറ്റക്കാരെന്ന് ഡല്‍ഹി ഹൈകോടതി

ന്യുഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡല്‍ഹി ഹൈകോടതിയാണ്  അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്നും കോടതി നിരീക്ഷിച്ചു. നാഷണൽ ഹെറാൾഡിന്‍റെ അനധികൃത ഓഹരി കൈമാറ്റ കേസിലാണ് കോടതി വിധി.

നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. 

അസോഷ്യേറ്റഡ് ജേണൽസ് എന്ന കമ്പനിയുടെ ആസ്തികൾ, യങ് ഇന്ത്യൻ എന്ന പുതിയ കമ്പനിക്കു കൈമാറിയതിൽ സാമ്പത്തിക തിരിമറിയും ക്രമക്കേടുമുണ്ടെന്നാണു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ അന്യായം. കടക്കെണിയിൽ കുടുങ്ങി 2008ൽ നിന്നുപോയ നാഷനൽ ഹെറൾഡ് ദിനപത്രം പ്രസിദ്ധീകരിച്ചുവന്നത് അസോഷ്യേറ്റഡ് ജേണൽസാണ്. 

ഈ സ്ഥാപനത്തിന്‍റെ 2000 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കള്‍ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ‘യംഗ് ഇന്ത്യന്‍’ എന്ന കമ്പനി കൈക്കലാക്കി എന്നാണ് സ്വാമിയുടെ പരാതിയിലെ വിമര്‍ശനം. സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് ‘യംഗ് ഇന്ത്യന്‍’. എ.ജെ.എല്‍ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കി ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു.

Read More