Home> India
Advertisement

COVID 19 വാക്സിനുള്ള അനുമതി തേടി Serum Institute

ഫൈസറിന് പിന്നാലെ COVID വാക്സിന് അനുമതിക്കായി സിറം ഇനസ്റ്റിറ്റ്യൂട്ടും (Serum Institute of India). വാക്സിന്റെ മൂന്നാംഘട്ടം പുരോ​ഗമിക്കന്നതനിടെയാണ് സിറം (SII)അനുമതി തേടുന്നത്.

 COVID 19 വാക്സിനുള്ള അനുമതി തേടി Serum Institute

ന്യൂ ഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസറിന് (Pfizer) പിന്നാലെ ഇന്ത്യയിൽ കോവിഡ് വാക്സിൻ (Covid Vaccine) അനുമതിക്കായി പൂണെ ആസ്ഥാനമായി പ്രവ‌ർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (Serum Institute of India). ഓക്സ്ഫഡ് സ‍ർവകലാശാലയുടെ (Oxford University) വാക്സിന് ഇന്ത്യയിൽ അടയന്തരമായി ഉപയോ​ഗിക്കാൻ അനുമതി ആവശ്യപ്പെട്ട് സിറം ഡ്ര​ഗ് കൺട്രോളർ ഓഫ് ഇന്ത്യക്ക് (DCGI) അപേക്ഷ നൽകി.

DCGIയെ വാക്സിൻ അനുമതിക്കായി സമീപിച്ച ആദ്യ ഇന്ത്യൻ കമ്പിനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് (SII). നിലവിൽ സിറത്തിന്റെ വാക്സിനായ കൊവിഷീൽഡ് (Covishield) വാക്സിന്റെ പരീക്ഷണം മൂന്നാംഘട്ടം പുരോഗമിക്കവെയാണ് ഈ നീക്കം. സിറവും ഓക്സ്ഫഡ് സ‍ർവകലാശാലയും അസ്ട്രാസ്നെക്കും (AstraZeneca) ചേർന്നാണ് വാക്സിന നി‍ർമിക്കുന്നത്. ഇന്ത്യക്ക് പുറമെ ബ്രട്ടണിലും ബ്രസീലിലും കൊവിഷീൽഡ് വാക്സിന്റെ പരീക്ഷണം നടക്കുകയാണ്. 

Also Read: Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer

എന്നാൽ പരീക്ഷണഘട്ടത്തിൽ സിറത്തിന്റെ വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ചെന്നൈ സ്വദേശി രം​ഗത്തെത്തിയിരുന്നു. പക്ഷെ ആരോ​ഗ്യ മന്ത്രാലയം വാക്സിന് നി‌ർമാണം നി‌ർത്തേണ്ടതില്ലെന്നറയിച്ചിരുന്നു. ചെന്നൈ സ്വദേശിയുടെ ആരോപണത്തെ എത്തിക്സ് കമ്മിറ്റി മുമ്പിൽ കഴമ്പില്ലായെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ബോധ്യപ്പെടുത്തകയും ചെയ്തിരുന്നു.

Also Read: Covid vaccine: Pfizer കോവിഡ് വാക്സിന് യുകെ അനുമതി; വിതരണം അടുത്ത ആഴ്ച മുതൽ

കഴിഞ്ഞ ദിവസം അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസറും ഇന്ത്യയിൽ കോവിഡ് വാക്സിൻ അനുമതി തേടിയിരുന്നു. ബ്രിട്ടണിലും, ബഹ്റിനും ലഭിച്ച അനുമതിക്ക് പിന്നാലെയാണ് ഫൈസ‍ർ ഇന്ത്യയെ സമീപച്ചത്. വാക്സിൻ മൈനസ് 70 ഡി​ഗ്രി സെൽഷ്യസിൽ സൂക്ഷക്കണമെന്നൊരു നൂനതയാണ് ഫൈസറിന്റെ വാക്സിനുള്ളത്. എന്നാൽ സിറത്തിന്റെ കൊവിഷീൽഡ് 2-8 ഡി​ഗ്രി സെൽഷ്യസ് വരെ സൂക്ഷിക്കാൻ സാധിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ത്യയിലെ വാക്സിൻ നി‌ർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിനുകളെത്തുമെന്ന് സന്ദർശനത്തിന് ശേഷം മോദി അറിയിച്ചിരുന്നു.

Read More