Home> India
Advertisement

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 91 പോയന്റ് ഉയര്‍ന്ന് 37900ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 11387ലുമാണ് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്നലെ തുടക്കത്തിലും ഒടുക്കത്തിലും കനത്ത നഷ്ടം സമ്മാനിച്ച ഓഹരിവിപണി ഇന്ന് നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 91 പോയന്റ് ഉയര്‍ന്ന് 37900ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 11387ലുമാണ് വ്യാപാരം നടക്കുന്നത്.

നരേഷ് ഗോയലും ഭാര്യയും ജെറ്റ് എയര്‍വെയ്‌സിന്റെ ബോര്‍ഡില്‍നിന്ന് രാജിവെച്ചതിനെതുടര്‍ന്ന് ഓഹരി വില ഏഴുശതമാനം കുതിച്ചു.

ബിഎസ്ഇയിലെ 983 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 441 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐഒസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, റിലയന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Read More