Home> India
Advertisement

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 45.83 പോയന്റ് ഉയര്‍ന്ന് 36,681.93 എന്ന നിലയിലും നിഫ്റ്റി 4.40 പോയന്റ് ഉയര്‍ന്ന് 11,057.40 പോയന്റ് നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 45.83 പോയന്റ് ഉയര്‍ന്ന് 36,681.93 എന്ന നിലയിലും നിഫ്റ്റി 4.40 പോയന്റ് ഉയര്‍ന്ന് 11,057.40 പോയന്റ് നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.  

മുംബൈ ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത 1851 കമ്പനികളുടെ ഓഹരികളില്‍ 931 എണ്ണം നേട്ടത്തിലും 837 എണ്ണം നഷ്ടത്തിലും 83 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എച്ച്പിസിഎല്‍, ഭാരതി ഇന്‍ഫ്രാടെല്‍, ലാര്‍സെന്‍, പവര്‍ ഗ്രിഡ് കോര്‍പ്, എച്ച്‌യുഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ഐഒസി, വേദാന്ത, വിപ്രോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി എന്നീ കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Read More