Home> India
Advertisement

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 222 പോയന്റ് ഉയര്‍ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില്‍ 10860ലുമാണ് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: മാസത്തിന്റെ തുടക്ക ദിവസത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്‌സ് 222 പോയന്റ് ഉയര്‍ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില്‍ 10860ലുമാണ് വ്യാപാരം നടക്കുന്നത്. 

ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 265 ഓഹരികള്‍ നഷ്ടത്തിലുമാണ്. 

വേദാന്ത, ഇന്ത്യബുള്‍ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.  

ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

Read More