Home> India
Advertisement

ഓഹരി വിപണിയില്‍ റെക്കോര്‍ഡ്‌ നേട്ടം തുടരുന്നു

സെന്‍സെക്സ് 150 പോയിന്‍റ് ഉയര്‍ന്ന്‍ 42000 ലും നിഫ്റ്റി 28 പോയിന്‍റ് ഉയര്‍ന്ന് 12371 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഹരി വിപണിയില്‍ റെക്കോര്‍ഡ്‌ നേട്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ്‌ നേട്ടം തുടരുന്നു. സെന്‍സെക്സ് ആദ്യമായി 42000 കടന്നു.  

സെന്‍സെക്സ് 150 പോയിന്‍റ് ഉയര്‍ന്ന്‍ 42000 ലും നിഫ്റ്റി 28 പോയിന്‍റ് ഉയര്‍ന്ന് 12371 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാപാരയുദ്ധം അവസാനിപ്പിച്ച് യുഎസ്-ചൈന ഒന്നാംഘട്ട വ്യാപാരക്കരാര്‍ ഒപ്പുവെച്ചതാണ് വിപണിയ്ക്ക് കരുത്തായത്. 

ബിഎസ്ഇയിലെ 1342 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 932 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, ഐഒസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ ക്യാപ് ഓഹരികള്‍ 0.5 ശതമാനത്തോളം നേട്ടത്തിലാണ്. ലോഹ വിഭാഗം ഓഹരികളാണ് നഷ്ടത്തില്‍.

Read More