Home> India
Advertisement

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 59 പോയന്റ് നഷ്ടത്തില്‍ 36666ലും നിഫ്റ്റി 28 പോയന്റ് താഴ്ന്ന് 11029ലുമാണ് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 59 പോയന്റ് നഷ്ടത്തില്‍ 36666ലും നിഫ്റ്റി 28 പോയന്റ് താഴ്ന്ന് 11029ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 801 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 677 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വാഹനം, ബാങ്ക്, ലോഹം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. എഫ്എംസിജി, ഇന്‍ഫ്ര, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. 

ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എസ്ബിഐ, ടിസിഎസ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, വേദാന്ത, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടാറ്റ് സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

Read More