Home> India
Advertisement

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 197 പോയിന്‍റ് നഷ്ടത്തില്‍ 41755 ലും നിഫ്റ്റി 64 പോയിന്‍റ് താഴ്ന്ന്‍ 12298 ലുമാണ് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 197 പോയിന്‍റ് നഷ്ടത്തില്‍ 41755 ലും നിഫ്റ്റി 64 പോയിന്‍റ് താഴ്ന്ന്‍ 12298 ലുമാണ് വ്യാപാരം നടക്കുന്നത്.

എംആന്റ്എം, അള്‍ട്രടെക് സിമന്റ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇവയെല്ലാം ഒരുശതമാനംവരെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യെസ് ബാങ്ക്, വിപ്രോ, ഇന്‍ഡസിന്റ് ബാങ്ക്, വിപ്രോ, യുപിഎല്‍, ആക്സിസ് ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, ഐഒസി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. 

ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

Read More