Home> India
Advertisement

കൊറോണ ഭീതി ഓഹരി വിപണിയിലും

സെന്‍സെക്‌സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

കൊറോണ ഭീതി ഓഹരി വിപണിയിലും

മുംബൈ: കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്‌സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ചൈനയില്‍ എണ്‍പതോളം പേര്‍ കൊറോണബാധിച്ച് മരണമടഞ്ഞ വാര്‍ത്തയാണ് ഓഹരി വിപണിയെ തളര്‍ത്തിയത്.

ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്. സെന്‍സെക്‌സ് ഓഹരികളില്‍ ജെഎസ്ഡബ്ല്യുയു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ രണ്ടുമുതല്‍ നാലുശതമാനംവരെ താഴ്ന്നു.

മികച്ച പാദഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്‍റെ ഓഹരിവില രണ്ടു ശതമാനത്തോളം ഉയര്‍ന്നു. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം,ടൈറ്റന്‍ കമ്പനി, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

Read More