Home> India
Advertisement

സെന്‍സെക്സ് 262 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്സ് 262 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: യുഎസ്-ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ ഓഹരി വിപണിയെ ബാധിച്ചു.

സെന്‍സെക്‌സ് 262.52 പോയിന്റ് നഷ്ടത്തില്‍ 35,286.74ലിലും നിഫ്റ്റി 89.40 പോയിന്റ് താഴ്ന്ന് 10,710.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 220 പോയന്റിലേറെ നഷ്ടത്തിലായി.

ബിഎസ്ഇയിലെ 712 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1916 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഗെയില്‍, ബജാജ് ഫിനാന്‍സ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. 

ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, റിലയന്‍സ്, വിപ്രോ, സണ്‍ ഫാര്‍മ, എസ്ബിഐ, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 

Read More