Home> India
Advertisement

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 196.37 പോയന്റ് ഉയര്‍ന്ന് 36063.81ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തില്‍ 10,863.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി മൂന്നുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 196.37 പോയന്റ് ഉയര്‍ന്ന് 36063.81ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തില്‍ 10,863.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിഎസ്ഇയിലെ 1905 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 666 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, കോള്‍ ഇന്ത്യ, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More