Home> India
Advertisement

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 205.10 പോയിന്‍റ് നഷ്ടത്തില്‍ 41,323.81 ലും നിഫ്റ്റി 54.80 പോയിന്‍റ് താഴ്ന്ന് 12169.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 

സെന്‍സെക്‌സ് 205.10 പോയിന്‍റ് നഷ്ടത്തില്‍ 41,323.81 ലും നിഫ്റ്റി 54.80 പോയിന്‍റ് താഴ്ന്ന് 12169.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1364 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 

168 ഓഹരികള്‍ക്ക് മാറ്റമില്ല. ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയന്‍മെന്റ്, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, എംആന്റ്എം, ഐഒസി, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, സിപ്ല, ആക്‌സിസ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Read More