പാറ്റ്ന: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസാണ് വൈശാലിയില്‍ വെച്ച് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ 3.52നായിരുന്നു അപകടം.
#SpotVisuals: 9 coaches of #SeemanchalExpress derailed in Bihar's Sahadai Buzurg, earlier this morning. 6 people have lost their lives in the incident. pic.twitter.com/wQgNwiieSD
— ANI (@ANI) February 3, 2019
ട്രെയിനിന്റെ 9 കോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്ന് കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
ബിഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്. സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരുടെ സംഘം തിരിച്ചിട്ടുണ്ട്. ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. ഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരുടെ സംഘം പുറപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി.