Home> India
Advertisement

SECL Recruitment 2023: എസ്ഇസിഎല്ലിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 23

South Eastern Coalfields Limited: താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.secl-cil.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 23 ആണ്.

SECL Recruitment 2023: എസ്ഇസിഎല്ലിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 23

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്ഇസിഎൽ) 405 മൈനിംഗ് സിർദാർ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി ഗ്രേഡ് 'സി', ഡെപ്യൂട്ടി സർവേയർ, ടെക്നിക്കൽ സൂപ്പർവൈസറി ഗ്രേഡ് 4 'സി' തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 23 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.secl-cil.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

എസ്ഇസിഎൽ റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ

മൈനിംഗ് സിർദാർ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി ഗ്രേഡ് "സി" പോസ്റ്റുകൾ: 350
ഡെപ്യൂട്ടി സർവേയർ, ടെക്നിക്കൽ സൂപ്പർവൈസറി ഗ്രേഡ് 4 "സി" പോസ്റ്റുകൾ: 55 

എസ്ഇസിഎൽ റിക്രൂട്ട്‌മെന്റ് 2023: ശമ്പളം 

മൈനിംഗ് സിർദാർ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി ഗ്രേഡ് "സി": 31,852.56 രൂപ
ഡെപ്യൂട്ടി സർവേയർ, ടെക്നിക്കൽ സൂപ്പർവൈസറി ഗ്രേഡ് 4 "സി": 31,852.56 രൂപ

എസ്ഇസിഎൽ റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം

മൈനിംഗ് സർദാർ, ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി ഗ്രേഡ് 'സി': മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഗവൺമെന്റ് അംഗീകൃത ബോർഡിൽ നിന്ന് പാസായിരിക്കണം.
ഡെപ്യൂട്ടി സർവേയർ, ടെക്നിക്കൽ സൂപ്പർവൈസറി ഗ്രേഡ് 4 'സി': മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഗവൺമെന്റ് അംഗീകൃത ബോർഡിൽ നിന്ന് പാസായിരിക്കണം.

എസ്ഇസിഎൽ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷിക്കുന്ന വിധം

ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 23-നോ അതിനു മുമ്പോ ഔദ്യോഗിക വെബ്‌സൈറ്റായ sec-cil.in വഴി അപേക്ഷിക്കാം.
www.secl-cil.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
മൈനിംഗ് സിർദാർ ആൻ‍ഡ് ഡെപ്യൂട്ടി സർവേയർ ടി ആൻഡ് എസ് ഗ്രേഡ്-സി റിക്രൂട്ട്‌മെന്റിനായി "ഓൺലൈനായി അപേക്ഷിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക. 
അപേക്ഷാ ഫോം പൂരിപ്പിക്കുക. 
അപേക്ഷാ ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക 
ഭാവി റഫറൻസിനായി അതിന്റെ പ്രിന്റൗട്ട് എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More