Home> India
Advertisement

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

1000, 500 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. 500,100 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് നയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന കാര്യം സുപ്രിംകോടതി വ്യക്തമാക്കിയത്.

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: 1000, 500 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി സ്റ്റേ  ചെയ്യില്ലെന്ന് സുപ്രീംകോടതി. 500,100 രൂപ നോട്ടുകള്‍ റദ്ദാക്കിയ  കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് നയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന കാര്യം സുപ്രിംകോടതി വ്യക്തമാക്കിയത്. 

എന്നാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നവംബര്‍ 25 ന് മുമ്പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.

ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന സംഖ്യയുടെ പരിധി ഉയര്‍ത്തണമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാകുര്‍  അധ്യക്ഷനായ  രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഡല്‍ഹിയിലെ അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സങ്കം ലാല്‍ പാണ്ഡേ എന്നിവര്‍ക്ക് പുറമെ എസ്. മുത്തുകുമാര്‍, ആദില്‍ ആല്‍വി എന്നിവരാണ് ഹര്‍ജി നല്‍കിയത്.

നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കാണിച്ച് നാല് പൊതു താല്‍പ്പര്യ ഹര്‍ജികളാണ് സുപ്രിംകോടതി സമര്‍പ്പിച്ചിരിക്കുന്നത്.

Read More