Home> India
Advertisement

നോട്ട സ്റ്റേ ചെയ്യാനാവില്ല: തിരിച്ചടി നേരിട്ട് കോൺഗ്രസ്

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിഷേധ വോട്ട് (നോട്ട) ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി വിശദമാക്കി. നോട്ട വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റില്‍ നോട്ട ഉള്‍പ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരിച്ചു.

നോട്ട സ്റ്റേ ചെയ്യാനാവില്ല: തിരിച്ചടി നേരിട്ട് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിഷേധ വോട്ട് (നോട്ട) ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി വിശദമാക്കി. നോട്ട വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റില്‍ നോട്ട ഉള്‍പ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരിച്ചു.

ഗുജറാത്തില്‍ നടക്കാനിരിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നല്‍കിയിരുന്നു. വിഷയം നിയമപരമായി നേരിടുന്നതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതൃത്വം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ നോട്ട സ്റ്റേ ചെയ്യാനാവില്ലെന്ന കോടതിയുടെ തീരുമാനം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. സെപ്റ്റംബര്‍ 13ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

എംഎല്‍എമാരുടെ കൂറുമാറ്റവും ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയും കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയും കോണ്‍ഗ്രസ്സിന് തലവേദനയാകുകയാണ്. ഒഴിവുവരുന്ന മൂന്നുസീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ രണ്ടുപേരെ അനായാസം വിജയിപ്പിക്കാന്‍ ഭരണകക്ഷിയായ ബിജെപിക്കു കഴിയും. എന്നാല്‍ മൂന്നാമത്തെ സീറ്റില്‍ മത്സരിക്കുന്ന സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്‍റെ വിജയം കോണ്‍ഗ്രസിന് അഭിമാനപ്രശ്നമാണ്.

കൂറുമാറിയവരെ മാറ്റിനിർത്തിയാൽ 44 എംഎല്‍എമാരും എന്‍സിപിയുടെ രണ്ട് അംഗങ്ങളുമാണ് കോൺഗ്രസ് പാളയത്തിലുള്ളത്. ഇവർ പിന്തുണച്ചാല്‍ മാത്രമെ അഹമ്മദ് പട്ടേലിന്‍റെ വിജയം സാധ്യമാകൂ. പട്ടേലിനെ വിജയിപ്പിക്കണമെന്നും നോട്ടയ്ക്കു വോട്ട് ചെയ്യരുതെന്നും എംഎല്‍എമാര്‍ക്കു കോൺഗ്രസിന്‍റെ കര്‍ശന നിര്‍ദേശമുണ്ട്.

Read More