Home> India
Advertisement

എസ്ബിഐ വീണ്ടും നിക്ഷേപ പലിശയും വായ്പ പലിശയും കുറച്ചു

ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ്‌ ലെന്‍ഡിംഗ് റേറ്റ് പ്രകാരമുള്ള വായ്പ പലിശനിരക്കില്‍ കുറവുവരുത്തുന്നത്.

എസ്ബിഐ വീണ്ടും നിക്ഷേപ പലിശയും വായ്പ പലിശയും കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു.

2019-2010 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാം തവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ്‌ ലെന്‍ഡിംഗ് റേറ്റ് പ്രകാരമുള്ള വായ്പ പലിശനിരക്കില്‍ കുറവുവരുത്തുന്നത്. 

ഇതിനോടൊപ്പം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് നിക്ഷേപ പലിശ കുറയ്ക്കുന്നത്.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ്‌ ലെന്‍ഡിംഗ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. 

ഇതോടെ വായ്പ പലിശ നിരക്ക് 8.25 ശതമാനത്തില്‍ നിന്നും 8.15 ശതമാനമായി കുറയും. ഈ നിരക്ക് സെപ്റ്റംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും.

fallbacks

Read More