Home> India
Advertisement

കേരളത്തില്‍ ബിജെപിക്കെതിരെ അക്രമം തുടര്‍ന്നാല്‍ സിപിഎംകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സരോജ് പാണ്ഡെ

കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും ലോക് സഭാ മുന്‍ എംപിയുമായ സരോജ് പാണ്ഡെ. കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ.

 കേരളത്തില്‍ ബിജെപിക്കെതിരെ അക്രമം തുടര്‍ന്നാല്‍ സിപിഎംകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സരോജ് പാണ്ഡെ

റായ്പൂര്‍: കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും ലോക് സഭാ മുന്‍ എംപിയുമായ സരോജ് പാണ്ഡെ.  കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ.

 രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ബിജെപിയാണ്. തങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. മാത്രമല്ല സിപിഐഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ബിജെപി ജനരക്ഷാ യാത്ര നടത്തുന്നതെന്നും അവര്‍ പറഞ്ഞു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്‍റെ ഭാവി മാറ്റിയെഴുതുമെന്നും അവര്‍ പറഞ്ഞു.  കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളവും ബംഗാളും ഭരണം നടത്തണമെന്നും പാണ്ഡെ റായ്പൂരില്‍ പറഞ്ഞു.

Read More