Home> India
Advertisement

വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു

പ്രശസ്ത ക്രോസ് കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദ് നഗരത്തിലെ റിങ് റോഡിലാണ് അപകടമുണ്ടായത്.

വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: പ്രശസ്ത ക്രോസ് കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദ് നഗരത്തിലെ റിങ് റോഡിലാണ് അപകടമുണ്ടായത്.

നര്‍സിങ്കിയില്‍ നിന്നും തോലിചൗകിയിലെ വീട്ടിലേക്ക് ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. തലക്ക് പരിക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാളുടെ ചികിത്സ നടക്കുകയാണെന്ന് നര്‍സിങ്കി പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജി.വി.രമണ ഗൌഡ പറഞ്ഞു. അമിതവേഗം കാരണമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

വിഷാദത്തിനും ആത്മഹത്യക്കുമെതിരെ പരിപാടികളുമായി രാജ്യത്തുടനീളം റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. പ്രചരണത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം 38,000 കിലോമീറ്റര്‍ സഞ്ചരിച്ച് സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു. വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും എതിരെ ബോധവത്കരണ പരിപാടികളുമായി 2015 ല്‍ രാജ്യത്തുടനീളം തന്‍റെ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന സന കുറച്ച് വര്‍ഷം മുന്‍പ് ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ബുള്ളറ്റിന് എതിരെ വരുന്ന ട്രക്കില്‍ ഇടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ യാത്ര സനയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. യാത്രയുടെ ലഹരി അറിഞ്ഞ സന പിന്നീടുളള കാലം ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും എതിരെ പോരാടുകയായിരുന്നു.

 

 

 

Read More