Home> India
Advertisement

കൃഷ്ണമൃഗ വേട്ടക്കേസ്: സല്‍മാന്‍ ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും

1998ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് എത്തിയപ്പോഴായിരുന്നു സല്‍മാനും സംഘവും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്.

കൃഷ്ണമൃഗ വേട്ടക്കേസ്: സല്‍മാന്‍ ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും

ജോധ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും. ഏപ്രില്‍ 5നായിരുന്നു സല്‍മാനെ കുറ്റക്കാരനെന്ന് കണ്ടെത്തി 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 

ഇതേ തുടര്‍ന്ന് സല്‍മാന്‍ രണ്ട് ദിവസം ജയിലില്‍ കഴിയുകയും ജാമ്യത്തിലിറങ്ങുകയുമായിരുന്നു. 1998ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് എത്തിയപ്പോഴായിരുന്നു സല്‍മാനും സംഘവും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊണാലി ബിന്ദ്ര എന്നീ താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്‍റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു.

Read More