Home> India
Advertisement

റയാന്‍ സ്‌കൂള്‍ ഇന്ന് തുറക്കുന്നു; ഭീതിയോടെ കുട്ടികള്‍, ആശങ്കയോടെ മാതാപിതാക്കള്‍

റയാന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. പ്രദ്യുമന്‍ താക്കൂര്‍ എന്ന ഏഴുവയസ്സുകാരന്‍റെ ക്രൂരമായ കൊലപാതകം സൃഷ്ടിച്ച ഭീതിയിലാണ് ഇന്നും കുരുന്നുകള്‍. പ്രദ്യുമന്‍റെ കൊല[പതകത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂള്‍ ഇന്നാണ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത്.

റയാന്‍ സ്‌കൂള്‍ ഇന്ന് തുറക്കുന്നു; ഭീതിയോടെ കുട്ടികള്‍, ആശങ്കയോടെ മാതാപിതാക്കള്‍

ഗുരുഗ്രാം: റയാന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. പ്രദ്യുമന്‍ താക്കൂര്‍ എന്ന ഏഴുവയസ്സുകാരന്‍റെ ക്രൂരമായ കൊലപാതകം സൃഷ്ടിച്ച ഭീതിയിലാണ് ഇന്നും കുരുന്നുകള്‍. പ്രദ്യുമന്‍റെ കൊല[പതകത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂള്‍ ഇന്നാണ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത്. 

ആ സംഭവം സൃഷ്ടിച്ച സങ്കടവും ഭീതിയും കുട്ടികളില്‍ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല.

എന്നാല്‍ കുട്ടികളേക്കാളേറെ ആശങ്കയിലാണ് മാതാപിതാക്കള്‍. പലരും തങ്ങളുടെ കുഞ്ഞുങ്ങളെ നേരിട്ട് സ്കൂളില്‍ എത്തിക്കുകയും അധ്യാപകരെ കണ്ട് കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്ത ശേഷമാണ് തിരിച്ചു പോയത്. 
 
കഴിഞ്ഞ സെപ്റ്റംബര്‍ 8 - ന് ആണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂര്‍ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ബസ് ജീവനക്കാരന്‍ അറസ്റ്റിലായിരുന്നു. 

എന്നാല്‍ പ്രദ്യുമന്‍റെ പിതാവ് സ്കൂള്‍ തുറക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. സി ബി ഐ ഇതുവരെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിക്കാത്ത സാഹചര്യത്തില്‍ അവശേഷിച്ച സാഹചര്യ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം സ്കൂള്‍സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.  

Read More