Home> India
Advertisement

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഡോളറിനെതിരെ 75 കടന്നു

ഇതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിരിക്കുകയാണ്.

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഡോളറിനെതിരെ 75 കടന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകമെങ്ങും ബാധിക്കുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 75 കടന്നു.

Also read: കൊറോണയില്‍ തകര്‍ന്ന്‍ സ്വര്‍ണ്ണ വിപണി; പവന് 490 രൂപ കുറഞ്ഞു

ഇതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിരിക്കുകയാണ്. ഇന്നലെ 74.24 നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്.  എന്നാല്‍ ഇന്ന് വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞു താഴുകയായിരുന്നു.

കറന്‍സികളുടെ മൂല്യം ഇടിയാന്‍ പ്രധാന കാരണം എന്ന് പറയുന്നത് കൊറോണ വൈറസ് തന്നെയാണ്. കൊറോണ ഭീതിയില്‍ നിക്ഷേപകര്‍ കറന്‍സികള്‍ വിറ്റഴിക്കുന്നു.  ഇതാണ് കറന്‍സികളുടെ മൂല്യം ഇടിയാന്‍ കാരണം.

കൊറോണ ഭീതി രൂപയില്‍ മാത്രമല്ല ഓഹരി വിപണിയേയും, സ്വര്‍ണ്ണ വിപണിയേയും കടുത്ത രീതിയിലാണ്‌ ബാധിച്ചിരിക്കുന്നത്.

Read More