Home> India
Advertisement

ഇന്ത്യയെ പാക്കിസ്ഥാൻ ഉപദേശിക്കേണ്ടെന്ന് രവിശങ്കർ പ്രസാദ്

 ഇന്ത്യയെ പാക്കിസ്ഥാൻ ഉപദേശിക്കേണ്ടെന്ന് രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ഇന്ത്യയെ ഉപദേശിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കേണ്ടന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ അഭിപ്രായ പ്രകടനം നടത്തേണ്ടാന്നും അദ്ദേഹം പറഞ്ഞു.   പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പാക്കിസ്ഥാൻ നൽകിയ മറുപടിയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഇത്തരത്തിൽ വിമർശനം നടത്തിയത്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ എത്തിനോക്കേണ്ട ആവശ്യമില്ല.  ഇന്ത്യയോട് പാകിസ്ഥാന്‍ നടത്തിയിട്ടുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് നന്നായിട്ടറിയാമെന്നും ഞങ്ങളെ ഉപദേശിക്കാന്‍ നോക്കേണ്ട;  നമ്മുടെ ജനാധിപത്യം അത്രയ്ക്ക് ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.  മാത്രമല്ല ഇത്തരം അനൗപചാരിക പ്രസ്താവനയെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനുമായി നടത്തിയ രഹസ്യ ഇടപാടുകളെക്കുറിച്ച് മോദി തന്‍റെ റാലികളിൽ എടുത്തുകാട്ടിയിരുന്നു. ഇതിനെ വിമർശിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാക്കിസ്ഥാനെ അനാവശ്യമായി പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പാക്ക് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. അതിന് മറുപടിയായി തങ്ങളുടെ ജനാധിപത്യം സ്വന്തം നിലയിൽ മത്സരിക്കുന്നതിന് കഴിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.  

Read More