Home> India
Advertisement

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വഴി ഐസിസ് നുഴഞ്ഞുകയറ്റമുണ്ടായേക്കാം, തിരിച്ചയക്കുന്നതില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രം

റോഹിങ്ക്യന്‍ ജനത രാജ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കുമെന്ന് ഭയക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഐസിസ് പോലെയുള്ള സംഘടനകള്‍ ഇവരെ ഉപയോഗിച്ച് രാജ്യത്ത് ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഇവരെ തിരിച്ചയക്കണമെന്നും ഇതില്‍ സുപ്രീംകോടതി ഇടപെടലുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വഴി ഐസിസ് നുഴഞ്ഞുകയറ്റമുണ്ടായേക്കാം, തിരിച്ചയക്കുന്നതില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:റോഹിങ്ക്യന്‍ ജനത രാജ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കുമെന്ന് ഭയക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഐസിസ് പോലെയുള്ള സംഘടനകള്‍ ഇവരെ ഉപയോഗിച്ച് രാജ്യത്ത് ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഇവരെ തിരിച്ചയക്കണമെന്നും ഇതില്‍ സുപ്രീംകോടതി ഇടപെടലുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

റോഹിങ്ക്യന്‍ ജനതയ്ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുവിലും, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഭീകരഗ്രൂപ്പുകലാണിവ എന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും സര്‍ക്കാര്‍ പറഞ്ഞു.

 

Read More