Home> India
Advertisement

പ്രധാനമന്ത്രി പദത്തില്‍ ഭാര്യയെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യവുമായി വദ്ര?

സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യാ സിന്ധ്യാ തുടങ്ങിയ യുവ നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട്

പ്രധാനമന്ത്രി പദത്തില്‍ ഭാര്യയെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യവുമായി വദ്ര?

രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് കേന്ദ്ര ഘടകം. അടുത്ത അദ്ധ്യക്ഷന്‍ ആരാണെന്നുള്ള കാര്യത്തില്‍ ശക്തമായ ആലോചനകള്‍ നടന്ന് വരികയാണ്. 

ഇതിനിടെ, നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വേണ്ടെന്ന നിലപാടിലാണ് റോബര്‍ട്ട് വദ്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലാണ് വദ്ര നടത്തുന്നത്. പ്രിയങ്കയെ അദ്ധ്യക്ഷയാക്കണമെന്ന ആവശ്യവുമായെത്തുന്ന നേതാക്കള്‍ വദ്രയുടെ സുഹൃത്തുക്കാളാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. 

സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യാ സിന്ധ്യാ തുടങ്ങിയ യുവ നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ പാര്‍ട്ടി നേതാക്കളും നിര്‍ദേശിക്കുന്നത്  പ്രിയങ്കയുടെ പേരാണ്.

ഭാവിയില്‍ പ്രധാനമന്ത്രി പദത്തില്‍ ഭാര്യയെ പ്രതിഷ്ഠിക്കുക എന്നതാണ് വദ്രയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. അതേസമയം, ഇടക്കാലത്തേക്ക് സോണിയ ഗാന്ധിയെ രംഗത്തിറക്കാനുള്ള ശ്രമ൦ കോണ്‍ഗ്രസ് നടത്തിയിരുന്നു. 

എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സോണിയ ഗാന്ധി സ്വീകരിച്ചത്. ഒരിക്കല്‍ പാര്‍ട്ടി അദ്ധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിക്കുകയായിരുന്നു.  

കര്‍ണ്ണാടകത്തിലും ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണിത്. 

കര്‍ണാടക-ഗോവ പ്രതിസന്ധിയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം കോണ്‍ഗ്രസിലെ നേതൃത്വ പാടവത്തിന്‍റെ അഭാവമാണ്. ഇത്തരം ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ ആശയക്കുഴപ്പങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. 

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ രാജി.

Read More