Home> India
Advertisement

കർണാടകയില്‍ സ്കൂൾവാനും ബസും കൂട്ടിയിടിച്ച് 8 കുട്ടികൾ മരിച്ചു; 11 പേര്‍ക്ക് പരിക്കേറ്റു

കർണാടകയില്‍ സ്കൂൾവാനും ബസും കൂട്ടിയിടിച്ച് 8 കുട്ടികൾ മരിച്ചു; 11 പേര്‍ക്ക് പരിക്കേറ്റു

മംഗലാപുരം ∙ കർണാടകയിലെ കുന്ദാപുരത്ത് സ്കൂൾ വാനിൽ സ്വകാര്യ ബസിടിച്ച് എട്ടു കുട്ടികൾ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മംഗലാപുരം ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാനിലേക്ക് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. രാവിലെ പത്തു മണിയോടെയാണ് അപകടം.  പരിക്കേറ്റ കുട്ടികളെ മണിപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എട്ടു മുതല്‍ പത്തുവരെ ക്ലാസുകളിലെ 14 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. രാവിലെ കനത്ത മഴയെ തുടര്‍ന്ന് റോഡിലെ കാഴ്ച മങ്ങിയതാണ് വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ ഇടയാക്കിയത്. എട്ട് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. വാന്‍ ഡ്രൈവറുടെ നിലയും ഗുരുതരമാണ്.

Read More