Home> India
Advertisement

Reuters photographer Danish Siddiqui : അഫ്ഗാനിസ്ഥാനിൽ റോയിട്ടേഴ്സ് ഇന്ത്യയുടെ ചീഫ് ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

വ്യാഴാഴ്ച രാത്രിയോടെയാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്ന് ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് അറിയിച്ചു.

Reuters photographer Danish Siddiqui : അഫ്ഗാനിസ്ഥാനിൽ റോയിട്ടേഴ്സ് ഇന്ത്യയുടെ  ചീഫ് ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

New Delhi: റോയിട്ടേഴ്സ് ഇന്ത്യയുടെ (Reuters India)  ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്‌സർ പ്രൈസ്  (Pulitzer Prize) ജേതാവുമായ ഡാനിഷ് സിദ്ദിഖ് (Danish Siddiqui) അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്ന്  ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് അറിയിച്ചു. കാണ്ഡഹാറിൽ റിപ്പോർട്ടിങ്ങിന് എത്തിയതായിരുന്നു ഡാനിഷ് സിദ്ദിഖ്.

താലിബാൻ (Taliban) അതിനിവേശ പ്രദേശങ്ങളിൽ വിന്യസിപ്പിച്ചിട്ടുള്ള അഫ്ഗാൻ സ്പെഷ്യൽ ഫോഴ്‌സിനൊപ്പം സഞ്ചരിച്ച് അവരുടെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു ഡാനിഷ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം ഉണ്ടായെന്നും ഭാഗ്യം മൂലം മാത്രമാണ് രക്ഷപെട്ടതെന്നും ഡാനിഷ് ട്വീറ്റ് ചെയ്തിരുന്നു.

ALSO READ: Afghanistan : അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശത്തെ തുടർന്ന് 50 ഇന്ത്യൻ ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു

2018 ലാണ് ഫോട്ടോ ജേർണലിസ്റ്റായ ഡാനിഷ് സിദ്ദിഖിന് പുലിറ്റീസെർ പ്രൈസ് ലഭിച്ചത്. റോഹിംഗ്യൻ അഭയാർഥികളുടെ  പ്രതിസന്ധിയെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനാണ് ഡാനിഷിന് പുലിറ്റീസെർ പ്രൈസ് ലഭിച്ചത്. ഇന്ത്യയിലെ റോയിട്ടേഴ്‌സിന്റെ മൾട്ടിമീഡിയ ടീമിന്റെ മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു ഡാനിഷ്. അഫ്ഗാനിസ്ഥാൻ ഇന്ത്യ അംബാസഡർ ഫരീദ് മാമുന്ദ്‌സെ  ഡാനിഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു.


ALSO READ: Afghanistan: അഫ്​ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് Thaliban

ഇതിന് മുമ്പ് താലിബാൻ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ കാണ്ഡഹാർ (Kandahar) കോൺസുലേറ്റിൽ നിന്ന് 50 ഇന്ത്യൻ ഉദ്യോഗസ്ഥരെയും മറ്റ് അംഗങ്ങളെയും തിരികെയെത്തിച്ചിരുന്നു. താലിബാൻ മേഖലയിലെ പ്രധാന സ്ഥലങ്ങളെല്ലാം പിടിച്ചടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്. താലിബാൻ അധിനിവേശത്തെ തുടർന്ന് നിരവധി സുരക്ഷാ പ്രശ്‍നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

ALSO READ: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള പിൻമാറ്റം യുഎസ് സൈന്യം ഓ​ഗസ്റ്റ് 31ന് പൂർത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് Joe Biden

അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ അഫ്​ഗാനിൽ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം പുരോ​ഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. സേന പിന്മാറ്റം ഓ​ഗസ്റ്റ് 31ന് അവസാനിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. 20 വർഷമാണ് യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ തുടർന്നത്.

Read More