Home> India
Advertisement

'ജനതാ കര്‍ഫ്യൂ എന്താണെന്ന് മലയാളികള്‍ക്ക് അറിയില്ല, ഹര്‍ത്താലെന്ന് പറഞ്ഞാല്‍ മതി'

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'ജനതാ കര്‍ഫ്യൂ'വിനെ പരിഹസിച്ച മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി. ജനതാ കര്‍ഫ്യൂ എന്താണെന്ന് മലയാളികള്‍ക്ക് അറിയില്ലെന്നും അവരോടു ഞായറാഴ്ച ഹര്‍ത്താലെന്ന് പറഞ്ഞാലേ മനസിലാകൂവെന്നും പൂക്കുട്ടി തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പ്രധാന മന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് പങ്കുവച്ച് കുറിപ്പിലാണ് റസൂല്‍ പൂക്കുട്ടി മലയാളികളെ ട്രോളിയിരിക്കുനത്. 'പ്രിയപ്പെട്ട പ്രധാനമന്ത്രി, ജനതാ കര്‍ഫ്യൂവെന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാകില്ല.ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോടു പറയൂ. കൂടുതല്‍ മദ്യം കരുതി വയ്ക്കാന്‍ അവരെ സഹായിക്കൂ.'- പൂക്കുട്ടി കുറിച്ചു.
 
Also Read: കുര്‍ബാന, പങ്കെടുത്തത് 400ലധികം പേര്‍; വൈദീകര്‍ക്കെതിരെ കേസ്!
 
രാജ്യത്താകമാനം  വ്യാപിക്കുന്ന  കൊറോണ വൈറസിനെ  പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെയാണ് "ജനതാ കര്‍ഫ്യൂ". റസൂല്‍ നിരവധി പ്രമുഖര്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദിയ്ക്ക് പിന്തുണയറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. 
 
ബോളിവുഡ് ചലച്ചിത്ര താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളും അടങ്ങുന്ന പ്രമുഖരാണ്  പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ചലച്ചിത്ര താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, ക്രിക്കറ്റ് താരങ്ങളായ  വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍ എന്നിവരും പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 
Read More