Home> India
Advertisement

രാജ്യത്ത് ചൈനീസ് നിര്‍മിത വസ്തുക്കള്‍ മാത്രമല്ല ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകളും അടയ്ക്കണ൦, രാംദാസ് അതാവലെ

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിഷേധവുമായി കേന്ദ്രമന്ത്രി.

രാജ്യത്ത് ചൈനീസ്  നിര്‍മിത  വസ്തുക്കള്‍ മാത്രമല്ല  ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകളും  അടയ്ക്കണ൦, രാംദാസ് അതാവലെ

ന്യൂഡല്‍ഹി:  ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിഷേധവുമായി കേന്ദ്രമന്ത്രി.  

വഞ്ചിക്കുന്ന രാജ്യമാണ് ചൈനയെന്നും, ചൈന നിര്‍മിതമായ എല്ലാ വസ്തുക്കളും ഇന്ത്യ നിരോധിക്കണമെന്നും  ഇന്ത്യയില്‍ ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന എല്ലാ ഹോട്ടലുകളും റസ്റ്ററന്റുകളും അടപ്പിക്കണമേന്നു൦  കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അതാവലെ  ആവശ്യപ്പെട്ടു.  ഇന്ത്യ ചൈന അതിര്‍ത്തിയില്‍,  ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

'വഞ്ചിക്കുന്ന രാജ്യമാണ് ചൈന. ചൈന നിര്‍മിതമായ എല്ലാ വസ്തുക്കളും ഇന്ത്യ നിരോധിക്കണം. ഇന്ത്യയില്‍ ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന എല്ലാ ഹോട്ടലുകളും റസ്റ്ററന്റുകളും അടപ്പിക്കണം', രാംദാസ് അതാവലെ   ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച  രാത്രി  ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനയ്ക്കെതിരെ കനത്ത  പ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ചൈനീസ് ടിവി സെറ്റുകള്‍ തകര്‍ത്തും  ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണു ജനങ്ങള്‍ പ്രതിഷേധിച്ചത്. ആളുകള്‍ കൂട്ടം കൂടിനിന്നു ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  കൂടാതെ, ഉത്തര്‍  പ്രദേശിലെ ഗോരഖ്പൂരില്‍ ചൈനീസ് പ്രസിഡന്റിന്‍റെ  കോലം, ചൈനീസ്‌ പതാക എന്നിവ കത്തിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കവേ ആണ് ഇരു രാജ്യങ്ങളുടെയും  സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു. എന്നാല്‍, ചൈനയ്ക്കുണ്ടായ സൈനിക നഷ്ടം ഇതുവരെ അവര്‍ വെളിപ്പെടുത്തിയിട്ടില്ല. 

Read More