Home> India
Advertisement

ബിരിയാണിയുടെ വിലകൂടി; പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍

ബിരിയാണിയുടെ വിലകൂടി; പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍

കൊൽക്കത്ത: ബിരിയാണിയുടെ വിലകൂടുതലാതിനാല്‍ ഉണ്ടായ വാക്കേറ്റത്തില്‍ പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍. സംഭവം അരങ്ങേറിയത് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലാണ്. 

ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഹോട്ടലുടമ വെടിയേറ്റ് മരിച്ചത്. ബിരിയാണി കഴിച്ചിറങ്ങിയ നാലംഗ സംഘം എത്രയാണ് വില എന്ന് ചോദിക്കുകയും ഒരു ബിരിയാണിയ്ക്ക് 190 രൂപയെന്നു പറഞ്ഞതാണ്‌ അക്രമികളെ ചൊടിപ്പിച്ചത്.  

വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഹോട്ടല്‍ ഉടമ സഞ്ജയ് മോണ്ടാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുഖ്യ പ്രതിയായ മുഹമ്മദ് ഫറോസിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ, മോഗ്രി, സല്‍മാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഈ' നിമിഷം വരെയും ബിരിയാണിയുടെ വിലയിലുള്ള തര്‍ക്കമായിട്ടാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. 

ഫിറോസ്‌ ആണ് തന്‍റെ സഹോദരനെ കൊന്നതെന്നും.  അവര്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നും. ഇനി എങ്ങനെ നമ്മുടെ കച്ചവടം സമാധാനപരമായി കൊണ്ടുപോകുമെന്ന കാര്യത്തില്‍ ഞങ്ങക്കെല്ലാവര്‍ക്കും പേടിയുണ്ടെന്നും മരിച്ച ഹോട്ടല്‍ ഉടമ മോണ്ടാലിന്‍റെ സഹോദരന്‍ പറഞ്ഞു.   

Read More