Home> India
Advertisement

ഒരുക്കിയത് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, പക്ഷെ...!

ഗുജറാത്തിവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇരുവര്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്നത് എങ്കിലും ട്രംപും ഭാര്യയും ഇവയൊന്നും ഒന്നു രുചിച്ചു നോക്കിയതു പോലുമില്ല.

ഒരുക്കിയത് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, പക്ഷെ...!

അഹമ്മദാബാദ്:  ഇന്ത്യയിലേയ്ക്ക് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും അഹമ്മദാബാദിലെ സംബര്‍മതി ആശ്രമത്തില്‍ ഒരുക്കിയിരുന്നത് വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ ആയിരുന്നുവെങ്കിലും രണ്ടാളും അതൊന്നും തൊട്ടുനോക്കിയില്ലെന്ന് റിപ്പോര്‍ട്ട്. 

ഗുജറാത്തിവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇരുവര്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്നത് എങ്കിലും ട്രംപും ഭാര്യയും ഇവയൊന്നും ഒന്നു രുചിച്ചു നോക്കിയതു പോലുമില്ലെന്ന് സംബര്‍മതി ആശ്രമ ട്രസ്റ്റി കാര്‍ത്തികേയ സാരാഭായി പറഞ്ഞു.

Also read: സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്...

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ട്രംപും ഭാര്യ മെലാനിയയും സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്.  

പ്രശസ്ത ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി കോണ്‍ സമൂസ, ആപ്പിള്‍ പൈ, കാജു ഖട്‌ലി, സപെഷല്‍ ചായകള്‍ തുടങ്ങിയവയായിരുന്നു ട്രംപിനായി തയ്യാറാക്കിയ മെനുവില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Read More