Home> India
Advertisement

പശുവിനെ വളര്‍ത്തൂ, കുറ്റവാസന കുറയ്ക്കൂ...

ജയിലില്‍ പശുവിനെ വളര്‍ത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഗോ-വിജ്ഞാൻ സൻശോധൻ സൻസ്ഥ സംഘടിപ്പിച്ച പുരസ്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിൽ പശുക്കളെ പരിപാലിക്കാനുള്ള ചുമതല നൽകിയപ്പോൾ കുറ്റവാളികളുടെ ക്രിമിനൽ മനോഭാവം കുറഞ്ഞുവെന്ന് അനുഭവ൦ തെളിയിച്ചതായാണ് അദ്ദേഹം പറയുന്നത്. 

പശു സംബന്ധിയായ ശാസ്ത്രീയ കാര്യങ്ങള്‍ പരിശോധിക്കുന്ന സംഘടനയാണ് ഗോവിജ്ഞ്യാന്‍ സന്‍സോദന്‍. പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മനസ്സിൽ മാറ്റം വന്നതായി ചില ജയിൽ അധികൃതർ തന്നോട് പറഞ്ഞു. 

ഇത് ലോകത്താകമാനം നടപ്പാക്കണമെന്നും ആരും നോക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കില്‍ രേഖകളും തെളിവുകളും ആവശ്യമാണെന്ന് പറഞ്ഞ മോഹന്‍ ഭഗവത് പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിച്ച് മാറ്റങ്ങള്‍ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. 

ശാസ്ത്രീയമായി മാത്രമേ ഇന്ത്യന്‍ പശു ഇനങ്ങളുടെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാകി കൊടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Read More