Home> India
Advertisement

ഗുജറാത്തില്‍ ആറിടങ്ങളില്‍ റീപോളിംഗ് നാളെ

ഗുജറാത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളില്‍ നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. വഡ്ഗാം, വിരാമ്ഗാം, ദാസ്ക്രോയ്, സാവ്ലി എന്നിവിടങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. കൂടാതെ 10 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ വിവിപാറ്റ് രസീതുകള്‍ എണ്ണിയാകും തീരുമാനിക്കുക.

ഗുജറാത്തില്‍ ആറിടങ്ങളില്‍ റീപോളിംഗ് നാളെ

ന്യൂഡല്‍ഹി: ഗുജറാത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളില്‍ നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. വഡ്ഗാം, വിരാമ്ഗാം, ദാസ്ക്രോയ്, സാവ്ലി എന്നിവിടങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. കൂടാതെ 10 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ വിവിപാറ്റ് രസീതുകള്‍ എണ്ണിയാകും തീരുമാനിക്കുക. 

ഈ ബൂത്തുകളിലെ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ടിംഗ് യന്ത്രം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിക്കുന്നതിന് വേണ്ടി വരണാധികാരി ചെയ്ത വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് മായ്ച്ചു കളഞ്ഞിരുന്നില്ല. ഇതു മൂലമാണ് ഈ ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുവാന്‍ തീരുമാനം എടുത്തത്. 

റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നേരത്തെ വ്യാപകമായ സാങ്കേതിക തടസങ്ങള്‍ നേരിട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. 

Read More