Home> India
Advertisement

നാലാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

ഇതോടെ 5.75 ശതമാനത്തില്‍ നിന്നും 5.40 ശതമാനമായാണ് റിപ്പോ റേറ്റ് കുറച്ചത്.

നാലാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം തവണയും റിപ്പോ റേറ്റ് കുറച്ച് റിസര്‍വ് ബാങ്ക്. 

ഇതോടെ 5.75 ശതമാനത്തില്‍ നിന്നും 5.40 ശതമാനമായാണ് റിപ്പോ റേറ്റ് കുറച്ചത്. 0.35 ശതമാനമാണ് ഇത്തവണ കുറച്ചിരിക്കുന്നത്.

ഇതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും. ഈ വര്‍ഷം നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്. 

ഇനിമുതല്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും കടമെടുക്കുന്ന പണത്തിന് 5.40 ശതമാനം പലിശ നല്‍കിയാല്‍ മതി. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് വിലയിരുത്തലുകള്‍.

റിവേഴ്‌സ് റിപ്പോ റേറ്റ് 5.50 ശതമാനത്തില്‍ നിന്നും 5.15 ശതമാനമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് വായ്പാ നയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആറംഗ ധനസമിതിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്നാണ് സൂചന.

Read More