Home> India
Advertisement

രാജസ്ഥാനിലെ ബഹറത്പുരിൽ കല്യാണ മണ്ഡപത്തിന്‍റെ ചുമരിടിഞ്ഞുവീണ് 26 മരണം

രാജസ്ഥാനിലെ ബഹറത്പുരിൽ ശക്തമായ കാറ്റിൽ വിവാഹവേദിയിലെ മതിൽ ഇടിഞ്ഞ് നാലു കുട്ടികൾ ഉൾപ്പെടെ 26 മരണം. 28 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ 11 പേർ പുരുഷന്മാരും ഏഴു പേർ സ്ത്രീകളുമാണ്. ശക്തമായ കാറ്റടിച്ചതാണ് മതിലിടിഞ്ഞ് വീഴാൻ കാരണമെന്ന് ഐ.ജി അലോക് വസിഷ്ട അറിയിച്ചു.

രാജസ്ഥാനിലെ ബഹറത്പുരിൽ കല്യാണ മണ്ഡപത്തിന്‍റെ ചുമരിടിഞ്ഞുവീണ് 26 മരണം

ജയ്പൂർ: രാജസ്ഥാനിലെ ബഹറത്പുരിൽ ശക്തമായ കാറ്റിൽ വിവാഹവേദിയിലെ മതിൽ ഇടിഞ്ഞ് നാലു കുട്ടികൾ ഉൾപ്പെടെ 26 മരണം. 28 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ 11 പേർ പുരുഷന്മാരും ഏഴു പേർ സ്ത്രീകളുമാണ്. ശക്തമായ കാറ്റടിച്ചതാണ് മതിലിടിഞ്ഞ് വീഴാൻ കാരണമെന്ന് ഐ.ജി അലോക് വസിഷ്ട അറിയിച്ചു.

വിവാഹ ഹാളിലെ ഷെഡ് പൂർണമായും തകർന്നു. 90 അടി നീളവും 12–13 അടി ഉയരവുമുള്ള മതിലാണ് തകർന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതര പരുക്കേറ്റയാളെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇനിയും കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ  മുഖ്യമന്ത്രി വസുന്ധര രാജെ പരിക്കേറ്റവർക്ക് ചികിൽസ ഉറപ്പാക്കാൻ നിർദേശം നൽകി.

Read More